കാസര്‍കോട്: രാജ്യത്തെ ഏറ്റവും മികച്ച ഹാഫിളിനെ കണ്ടെത്താനായി ദേശീയ തലത്തില്‍ ആദ്യമായി സംഘടിപ്പിച്ച ഹാഫിളുല്‍ ഹിന്ദ് അഖിലേന്ത്യാ ഹിഫ്‌ള് മത്സരത്തില്‍ കാസര്‍കോട് തളങ്കര സ്വദേശിയും തെരുവത്ത് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായഹാഫിള് അനസ് മാലിക്കിന് രണ്ടാം സ്ഥാനം. കഴിഞ്ഞ രണ്ടുമാസത്തോളമായി വിവിധ ഘട്ടങ്ങളായി നടന്ന മത്സരത്തില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനമോ ദേശീയതലത്തില്‍ ഒന്നോ രണ്ടോ സ്ഥാനമോ നേടിയവര്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. അവരില്‍ നിന്നും ഗ്രാന്റ് ഫൈനലിലേക്ക് യോഗ്യത നേടിയ ആറു മത്സരാര്‍ത്ഥികളില്‍ കേരളത്തില്‍ നിന്ന് അനസ് മാലിക് മാത്രമാണ് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ ഉപരിപഠനം നടത്തുകയാണ് ഹാഫിള് അനസ് മാലിക്.
രാജ്യത്തെ ഏറ്റവും മികച്ച ഹാഫിളിനെ കണ്ടെത്താനായി സംഘടിപ്പിച്ച ഹിഫ്‌ള് മത്സരത്തിൽ തളങ്കര സ്വദേശിക്ക് രണ്ടാം സ്ഥാനം
mynews
0