കാസര്‍കോട്: വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് അണങ്കൂര്‍, കൊല്ലമ്പാടി ഹൗസിലെ ഷാനു എന്ന ഷാനവാസിനെ (36) കാപ്പ കേസില്‍ അറസ്റ്റ് ചെയ്തു. കാസര്‍കോട് ടൗണ്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തു. തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, അക്രമം, കഞ്ചാവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷാനുവെന്ന് പൊലീസ് പറഞ്ഞു. ചക്കരബസാറിലെ മൊബൈല്‍ കടയില്‍ ഇരിക്കുകയായിരുന്ന മുട്ടത്തൊടി മിനി സ്റ്റേഡിയത്തിന് സമീപത്തെ യുവാവിനെ സ്വിഫ്റ്റ് കാറില്‍ ബലമായി പിടിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയ കേസിലും പ്രതിയാണ്.
വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് അണങ്കൂര്‍ സ്വദേശിക്കെതിരെ കാപ്പ ചുമത്തി
mynews
0