കാസര്‍കോട്: വഴിയാത്രക്കാരായ സ്ത്രീകള്‍ക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുന്നത് പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. യുവാവിനെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. മധൂര്‍, ഉളിയത്തടുക്ക, എസ്.പി നഗര്‍ സ്വദേശി കെ.പി.സുനിലി(47)നെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ബോവിക്കാനം, ഫോറസ്റ്റ് ഓഫീസിനു സമീപത്തെ അക്ക്വേഷ്യകാട്ടിലാണ് സംഭവം. കാടിനകത്ത് ഒളിച്ചിരുന്ന് വഴിയാത്രക്കാരായ സ്ത്രീക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു യുവാവ്. ഇതു കണ്ട് ഒരു സ്ത്രീ ബഹളം വച്ചതോടെ നാട്ടുകാര്‍ തടിച്ചുകൂടി. സുനിലിനെ കയ്യോടെ പിടികൂടി ചോദ്യം ചെയ്തു. പിന്നീട് ആദൂര്‍ പൊലീസെത്തി സുനിലിനെ അറസ്റ്റു ചെയ്തു. സമാനസംഭവങ്ങള്‍ അടുത്തിടെ പലതവണ ഉണ്ടായതായി പറയുന്നു. എന്നാല്‍ ആരും നാണക്കേട് ഭയന്ന് പുറത്തു പറഞ്ഞിരുന്നില്ലെന്നാണ് വിവരം.
സ്ത്രീകള്‍ക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുന്നത് പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു
mynews
0