കാസര്‍കോട്: പെര്‍ളടുക്കത്തെ പച്ചക്കറി വ്യാപാരിയെ കടക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ മടന്തകോട്ടെ നാരായണന്‍ എന്ന ചെറിയോന്‍ (60)ആണ് ജീവനൊടുക്കിയത്. കടയ്ക്കകത്ത് ഇന്നു രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പെര്‍ളടുക്കം സഹകരണ ബാങ്കിന് സമീപത്തുള്ള തട്ടുകടക്കുള്ളിലാണ് സംഭവം. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഭാര്യ: ജാനകി.
വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
mynews
0