മുള്ളേരിയയിൽ വാഹനാപകടം, പച്ചക്കറി കടയിലെ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

 കാസര്‍കോട്: മുള്ളേരിയയില്‍ സ്‌കൂട്ടിയില്‍ മിനി ലോറിയിടിച്ച് പച്ചക്കറി കട ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. ആദൂര്‍ വിട്ടിയടി സി.എ നഗര്‍ സ്വദേശി റയീസ് അന്‍വര്‍(18) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 ഓടെ മുള്ളേരിയ കുമ്പള പാതയിലാണ് അപകടം. മുള്ളേരിയയില്‍ പച്ചക്കറി കടയിലെ ജീവനക്കാരനായ റയിസ് കടയിലെ ആവശ്യാര്‍ഥം കുമ്പളയിലേക്ക് മറ്റൊരാളുടെ സ്‌കൂട്ടിയില്‍ പോവുകയായിരുന്നു. എതിര്‍ ദിശയില്‍ വന്ന മിനിലോറി സ്‌കൂട്ടിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ റയിസ് തലയിടിച്ചാണ് മരിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. വീട്ടിയടിയിലെ ഖാദറിന്റെയും റംലയുടെയും മകനാണ്.


Previous Post Next Post
Kasaragod Today
Kasaragod Today