ജര്‍മനിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് വിസ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

 കാസര്‍കോട്: ജര്‍മനിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് വിസ വാഗ്ദാനം നല്‍കി 6, 12,483 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബളാല്‍ സ്വദേശി വില്‍സണ്‍ ടി.തോമസിന്റെ (53) പരാതിയിലാണ് പുള്ളുരുത്തി സ്വദേശി സുമേഷ് സുരേന്ദ്രന്‍, ബളാംതോട് സ്വദേശി വിനു ജോണ്‍, ഇടുക്കി തോപ്രാംകുടി സ്വദേശികളായ ബീന മാമന്‍, സ്റ്റീഫന്‍ അമല്‍രാജ്, ബളാംതോട് സ്വദേശികളായ റീന മാമന്‍, ഇന്നിംഗ് സെന്‍ എന്നിവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് വെള്ളരികുണ്ട് പൊലീസ് കേസെടുത്തത്. 2022 ആഗസ്ത് മുപ്പത് മുതല്‍ പലതവണകളായി നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും പണം നല്‍കിയിരുന്നു. ജര്‍മനിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ജോലിക്കുള്ള വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനില്‍ നിന്നും 6,12,483 രൂപ തട്ടിയെടുത്ത ശേഷം പ്രതികള്‍ വിസയോ കൊടുത്ത പണമോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.


Previous Post Next Post
Kasaragod Today
Kasaragod Today