കാസര്‍കോട്: പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍നഗര്‍ കടിക്കാല്‍ സ്വദേശി ആനന്ദറാവുവിന്റെ മകന്‍ എച്ച് രമേഷ്(43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നിത്യാനന്ദ ആശ്രമം റോഡിന് സമീപത്തെ ആള്‍താമസമില്ലത്തെ വീട്ടിന്റെ പുറത്ത് കഴുക്കോലില്‍ തൂങ്ങിമരിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: കസ്തൂരി. സഹോദരങ്ങള്‍ എച്ച്.ധനരാജ്, അനുരാധ, ഉമാറാണി.
പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
mynews
0