ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചു; 4 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ബേഡകം: ബിജെപി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ പോസ്റ്റര്‍ നശിപ്പിച്ചതായി പരാതി. നാലു സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ബേഡകം, വലിയ പാറയിലാണ് സംഭവം. വൈകുന്നേരം സ്ഥാപിച്ച പോസ്റ്ററുകള്‍ രാത്രിയോടെയാണ് നശിപ്പിച്ചത്. ബേഡകം ബി.ജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയന്‍ ചെമ്പക്കാടിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.