ഓട്ടോറിക്ഷയിൽ മദ്യക്കടത്ത്; യുവാവ് എക്സൈസ് പിടിയിൽ

 കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 43 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചു. മദ്യം കടത്തിയ ഓട്ടോ കസ്റ്റഡിയിലെടുത്തു. മദ്യം കടത്തുകയായിരുന്ന നുള്ളിപ്പാടിയിലെ ഹരിപ്രസാദിനെ അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, കെ നൗഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിജിത്ത് കെ ആര്‍, ബാബു വി, രാജേഷ് പി, മഞ്ചുനാഥന്‍ വി, മെയ്‌മോന്‍ ജോണ്‍ ക്രിസ്റ്റീന്‍ പി എ സംഘമാണ് മദ്യം പിടിച്ചത്.


Previous Post Next Post
Kasaragod Today
Kasaragod Today