കാസര്‍കോട്: ക്വാര്‍ട്ടേഴ്സ് പരിസരത്ത് കഞ്ചാവ് ചെടിനട്ട് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ബേള, ചെര്‍ളടുക്ക ഷാബില്‍ കോട്ടേജില്‍ താമസിക്കുന്ന ഉമ്മര്‍ ഫാറൂഖിനെയാണ് കാസര്‍കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ ടി ഷിജുവും സംഘവും അറസ്റ്റു ചെയ്തത്. എന്‍ ഡി പി എസ് നിയമപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. എക്സൈസ് സംഘത്തില്‍ പ്രവന്റീവ് ഓഫീസര്‍ കെ ഉണ്ണി കൃഷ്ണന്‍, സി ഇ ഒ മാരായ കണ്ണന്‍കുഞ്ഞി, ശ്യാംജിത്ത്, ധന്യ എന്നിവരും ഉണ്ടായിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് പരിശോധന; കഞ്ചാവ് ചെടി കണ്ടെത്തി, യുവാവ് അറസ്റ്റിൽ
mynews
0