കാസര്‍കോട്: കാസര്‍കോട് വീണ്ടും കുഴല്‍പ്പണ വേട്ട. കാല്‍ക്കോടിയില്‍പരം രൂപയുമായി രണ്ടു പേര്‍ പിടിയില്‍. കാസര്‍കോട് അടുക്കത്തുബയല്‍ സ്വദേശി അബ്ക്കാട് ഹൗസിലെ മെഹമൂദ് (54), ബദിയഡുക്ക, മൂകംപാറ സ്വദേശി നവാസ് (39) എന്നിവരെയാണ് കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയും സംഘവും പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ അഡുക്കത്തു ബയലിലെ വീട്ടില്‍ വച്ചാണ് അറസ്റ്റ്. ആഴ്ചകള്‍ക്കുള്ളില്‍ കാസര്‍കോട്ട് നടക്കുന്ന അഞ്ചാമത്തെ കുഴല്‍പ്പണമാണ് കാസര്‍കോട്ട് പിടികൂടിയത്. സമീപകാലത്തായി കുഴല്‍പ്പണ കടത്ത് സജീവമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് കുഴല്‍വേട്ട ഊര്‍ജ്ജിതമാക്കിയത്.
കുഴൽപണവുമായി 2 പേർ കാസർകോട് പിടിയിൽ
mynews
0