വിദേശത്ത് സപ്ലയര്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 2,10,000 രൂപ തട്ടിയെടുത്തതായി പരാതി.

 കാസര്‍കോട്: വിദേശത്ത് സപ്ലയര്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 2,10,000 രൂപ തട്ടിയെടുത്തതായി പരാതി. ഒളവറ തലയന്റകത്ത് ഹൗസില്‍ ഇസ്മയില്‍ ക്വട്ടേഴ്സില്‍ താമസിക്കുന്ന ടി ലത്തീഫി(43)ന്റെ പരാതിയില്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന മുജീബ് റഹ്‌മാന്‍ കാട്ടൂര്‍, കെ.ജസ്മീന്‍, കെ.ബഹദൂര്‍ ഷാ, ഇയാളുടെ ഭാര്യ നബിത ഭായ് എന്നിവരുടെ പേരില്‍ ചന്തേര പൊലിസ് കേസെടുത്തു. 2021 ജൂണ്‍ മാസം മുതല്‍ ഒന്നു മുതല്‍ നാലും പ്രതികളും ചേര്‍ന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി ലത്തീഫില്‍ നിന്ന് പണം വാങ്ങുകയും പിന്നീട് വിസയോ വാങ്ങിയ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നും പണം തിരികെ ചോദിക്കുമ്പോള്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയായും പരാതിയില്‍ പറയുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today