കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കാട്ടുകുക്കെ മൊഗറുവിലെ അമ്മു നായികിന്റെയും സരസ്വതിയുടെയും മകന്‍ സീതാറാം(49) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കാട്ടുകുക്കെ അടുക്കസ്ഥല റോഡിലെ ബാലമൂലയിലായിരുന്നു അപകടം. ആള്‍ട്ടോ കാര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സീതാറാമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ തിങ്കളാഴ്ച രാവിലെ മരിച്ചു. ഭാര്യ: വാരിജ. മക്കള്‍: സങ്കേഷ്, അക്ഷര. സഹോദരങ്ങള്‍: മഹാലിംഗ, ലീലാവതി.
കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു
mynews
0