കാസര്‍കോട്: കാവുഗോളി മഹാവിഷ്ണു ക്ഷേത്രത്തിലെയും ശിവക്ഷേത്രത്തിലെയും ഭണ്ടാരം തകര്‍ത്ത് പണം മോഷ്ടിച്ചു. ഞായറാഴ്ച രാതിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. കവര്‍ച്ചാസംഘം ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച ശേഷം ഭണ്ഡാരത്തിലെ നോട്ടുകള്‍ മാത്രം കവര്‍ച്ച ചെയ്തു. ശേഷം ചില്ലറ നാണയങ്ങള്‍ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് സംഭവം അറിഞ്ഞത്. ഭണ്ടാരം പൊളിച്ച നിലയിലായിരുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് ടൗണ്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
കാവുഗോളി മഹാവിഷ്ണു ക്ഷേത്രത്തിലെയും ശിവക്ഷേത്രത്തിലെയും ഭണ്ടാരം തകര്‍ത്ത് പണം മോഷ്ടിച്ചു
mynews
0