തെക്കിൽ വളവിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്

 കാസർകോട് : ദേശീയപാത തെക്കിൽ വളവിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ കൊണ്ടു പോകുന്ന ലോറികളും മറ്റു സ്വകാര്യ വാഹനങ്ങളുമാണ് ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ഒരു ലോറി മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. പിറകെ വന്ന വാഹനങ്ങളും മുന്നിലുള്ള വാഹനത്തിൽ ഇടിച്ചു. വാനിൽ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മേൽപ്പറമ്പ് പൊലീസും യാത്രക്കാരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today