കറന്തക്കാട്ട് കുറ്റിക്കാട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

 1കാസര്‍കോട്: കാസര്‍കോട് കറന്തക്കാട്ട് കുറ്റിക്കാട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മധൂര്‍ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. 55 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ടൗണ്‍ പൊലീസെത്തി അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിക്കണമെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്തുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today