കാസര്‍കോട്: ദുബായില്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച മാങ്ങാട് സ്വദേശിയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. മാങ്ങാട് കൂളിക്കുന്നിലെ അജിത്ത്കുമാറാ (28)ണ് മരിച്ചത്.
കഴിഞ്ഞ 11 ന് രാവിലെ ദുബായ് ഉമ്മുല്‍ കുവൈനില്‍ ജോലി സ്ഥലത്താണ് അജിത്ത്കുമാര്‍ കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ദുബായിലെ പെരുന്നാള്‍ അവധിയും നിയമ പ്രശ്‌നവും കനത്ത മഴയും മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകി. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട് വിമാന താവളത്തില്‍ എത്തിച്ച മൃതദേഹം വീട്ടിലെത്തിച്ച ശേഷം സംസ്‌കരിച്ചു. കൂളിക്കുന്നിലെ കുട്ടികൃഷ്ണന്റെയും മല്ലികയുടെ മകനാണ് അജിത്ത്കുമാര്‍. സഹോദരങ്ങള്‍: അനീഷ (പാക്കം ആലക്കോട്), അജിത (ഉദുമ വലിയ വളപ്പ്)
.