നിര്‍മ്മാണ തൊഴിലിനെത്തി പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍

 കാസര്‍കോട്: നിര്‍മ്മാണ തൊഴിലിനെത്തി പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച അതിഥി തൊഴിലാളി പോക്സോ പ്രകാരം അറസ്റ്റില്‍. ആസാം സ്വദേശിയും ഏതാനും മാസങ്ങളായി കാസര്‍കോട്ട് താമസിച്ച് റിംഗ് നിര്‍മ്മാണ തൊഴിലെടുത്ത് വരികയായിരുന്ന സഹാബുദ്ദീന്‍ (32) ആണ് വനിതാ പൊലീസിന്റെ പിടിയിലായത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ കാസര്‍കോട്ടെത്തിയത്. അതിന് ശേഷം കിണറുകള്‍ക്ക് ഉപയോഗിക്കുന്ന റിംഗുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയായിരുന്നു. ഇതിനിടയില്‍ ജോലിക്ക് പോയ സ്ഥലങ്ങളിലെ കുട്ടികളെ പാട്ടിലാക്കി പീഡിപ്പിക്കുകയായിരുന്നുവത്രെ. പീഡനത്തിന് ഇരയായ കുട്ടികള്‍ പരാതിയുമായി രംഗത്ത് വന്നതോടെയാണ് പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്.


Previous Post Next Post
Kasaragod Today
Kasaragod Today