ഭാര്യയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് വീട്ടുവരാന്തയില്‍ തൂങ്ങി മരിച്ചു

 കാസര്‍കോട്: ഭാര്യയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് വീട്ടുവരാന്തയില്‍ തൂങ്ങി മരിച്ചു. മുള്ളേരിയയിലെ ഒരു സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറും പെര്‍ള, ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന് സമീപത്തെ കാര്യാട്ട് ഹൗസില്‍ കെ. പ്രവീണ(22)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പ്രവീണയും വീട്ടുകാരും ഒരു പൂജാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. എന്നാല്‍ ഭാര്യ പൂജയില്‍ പങ്കെടുക്കാന്‍ പോയിരുന്നില്ല. പൂജ നടക്കുന്നതിനിടയില്‍ ഭാര്യയെ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞാണ് പ്രവീണ സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോയത്. എന്നാല്‍ തിരിച്ചെത്തിയിരുന്നില്ല. പൂജ കഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് പ്രവീണയെ വീടിന്റെ വരാന്തയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഭാര്യ മമത ഉറങ്ങിക്കിടന്നിരുന്ന മുറി പുറമെ നിന്ന് പൂട്ടിയ നിലയിലുമായിരുന്നു. പ്രവീണയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബദിയടുക്ക പൊലീസ് കേസെടുത്തു. പരേതനായ ആനന്ദയുടെയും ശാരദയുടെയും മകനാണ് പ്രവീണ. ഏകമകള്‍: തന്‍വിക. സഹോദരങ്ങള്‍: പ്രശാന്ത്, പ്രകാശ്, പ്രദീപ്.


Previous Post Next Post
Kasaragod Today
Kasaragod Today