കാസര്‍കോട്: കെട്ടിടത്തിന് മുകളില്‍ നിന്ന് ലിഫ്റ്റിനു തയ്യാറാക്കി വെച്ച കുഴിയിലേക്ക് വീണ് തൊഴിലാളി മരിച്ചു. ഒഡീഷ, തമ്പാപുര്‍ സ്വദേശി ദേവേന്ദശ്രീ(32)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ചെങ്കളയിലാണ് അപകടം. ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു ദേവേന്ദശ്രീ. സാരമായി പരിക്കേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അപകടം സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
കെട്ടിടത്തിന് മുകളില്‍ നിന്ന് ലിഫ്റ്റിനു തയ്യാറാക്കി വെച്ച കുഴിയിലേക്ക് വീണ് തൊഴിലാളി മരിച്ചു
mynews
0