കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണി തീരാത്ത കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ. ഉളിയത്തടുക്ക, എസ്.പി നഗറിലെ അബ്ബാസി(65)നെയാണ് കാസര്‍കോട് ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജി സി. ദീപു ശിക്ഷിച്ചത്. 2021 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയ ശേഷം പണിതീരാത്ത കെട്ടിടത്തിലേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ഭാനുമതിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) എ.കെ പ്രിയ ഹാജരായി. പിഴയടച്ചില്ലെങ്കില്‍ 13 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.