കാസര്‍കോട്: വിഷു ആഘോഷത്തിനിടയില്‍ കാണാതായ യുവാവിനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബേങ്ങത്തടുത്തിലെ കമലയുടെ മകന്‍ സുദീപ് (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സുദീപിനെ കാണാതായത്. തെരച്ചില്‍ നടത്തി വരവെ രാത്രി പത്തരമണിയോടെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ്. സഹോദരങ്ങള്‍: സന്തോഷ്, സന്ദീപ്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വിഷു ആഘോഷത്തിനിടയില്‍ കാണാതായ യുവാവിനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
mynews
0