വെട്ടേറ്റു ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുല്ലച്ചേരിയടുക്കം സ്വദേശി കെ. ഗംഗാധര(44)നാണ് വെട്ടേറ്റത്. തലക്കും മറ്റും വെട്ടേറ്റ ഇയാള്‍ ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച മുണ്ടക്കൈയിലാണ് സംഭവം. മുണ്ടക്കൈയിലെ ഒരു വീട്ടില്‍ വെച്ചാണ് അക്രമിച്ചതെന്ന് ഭാര്യ സി. മീനാക്ഷി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മുണ്ടക്കൈയിലെ ഗംഗുവിനെതിരെ ആദൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
യുവാവിന് വെട്ടേറ്റ് ഗുരുതര പരിക്ക്
mynews
0