കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ ബാര്‍ഗാഹ് സല്‍ഹേപളി സ്വദേശിനി റൂബി പട്ടേലാ(24)ണ് മരിച്ചത്. ഹിന്ദി ഡിപ്പാര്‍ട്ട്മെന്റ് മെന്റലിലെ പി.എച്ച്.ഡി വിദ്യാര്‍ഥിനിയാണ്. റൂബി നിള ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റലിലെ കുളിമുറിയിലാണ് വിദ്യാര്‍ഥിനിയെ തൂങ്ങിയ നിലയില്‍ ചൊവ്വാഴ്ച രാവിലെ സഹവിദ്യാര്‍ഥികള്‍ കണ്ടത്. ബേക്കല്‍ പൊലീസ് എത്തി അന്വേഷണം തുടങ്ങി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.
മനോവിഷമമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മനോവിഷമത്തിനു ഇടയാക്കിയതിന്റെ കാരണം എന്താണെന്നു വ്യക്തമല്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍ പ്രദേശ് സ്വദേശിയായ നിധീഷ് യാദവ് എന്ന വിദ്യാര്‍ത്ഥിയെയും ക്യാമ്പസിനകത്ത് തൂങ്ങി മരിച്ചിരുന്നു. പ്രണയനൈരാശ്യമാണെന്നു വ്യക്തമാക്കുന്ന കുറിപ്പ് അന്ന് കണ്ടെത്തിയിരുന്നു
.