മംഗളൂരു: ദുബായിയില്‍ നിന്നു മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നുചാടുമെന്നു ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യാത്രക്കാരനെ അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശി ബി സി മുഹമ്മദ് എന്നയാളെയാണ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാള്‍ ജീവനക്കാരോടും സഹയാത്രിരോടും അപമര്യാദയായി പെരുമാറുകയായിരുന്നവത്രെ. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച യാത്രക്കാരെ താന്‍ കടലില്‍ചാടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. വിമാനം ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ വിമാനത്താവളം സെക്യൂരിറ്റി വിഭാഗം ഇയാളെ പിടികൂടി ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ദുബായിയില്‍ നിന്നു മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിൽ നിന്നുചാടുമെന്നു ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യാത്രക്കാരൻ അറസ്റ്റിൽ
mynews
0