കാസര്‍കോട്: വാട്സ്ആപ്പിലൂടെ വ്യാജപ്രചരണം നടത്തി വര്‍ഗീയസംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട്, ചൗക്കി സ്വദേശി കുന്നില്‍ മുഹമ്മദ് റഫീഖ് എന്ന റഫീഖ് റസു (47)വിനെയാണ് പിടികൂടിയത്. വെളളിയാഴ്ച രാത്രി ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്.
കുമ്പള പൊലീസ് 153 (എ) പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് റഫീഖ് റസു. 2023 ജുലായ് 28ന് ആണ് കേസിനാസ്പദമായ സംഭവം. കുമ്പളയിലെ ഒരു വാട്സ്ആപ് ഗ്രൂപ്പിലാണ് വിദ്വേഷപ്രചരണം നടത്തിയത്. ഗ്രൂപ്പ് അഡ്മിനെ ചോദ്യം ചെയ്തപ്പോഴാണ് വിദ്വേഷപ്രചരണം നടത്തിയത് ദുബായിലുള്ള റഫീഖ് റസു ആണെന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഇക്കാര്യം എല്ലാ വിമാനത്താവളങ്ങളിലും അറിയിച്ചിരുന്നതായി കൂട്ടിച്ചേര്‍ത്തു. പിടിയിലായ പ്രതിയെ കുമ്പളയിലെത്തിച്ചതായി പൊലീസ് അറിയിച്ച
ു