ബന്തടുക്ക ടൗണില്‍ യുവാവിനെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്: ബന്തടുക്ക ടൗണില്‍ യുവാവിനെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ മംഗലത്ത് ഹൗസില്‍ രതീഷ് (42)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്ത് സ്വന്തമായി വര്‍ക്ക്ഷോപ്പ് നടത്തുന്ന രതീഷ് സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സില്‍ ഡ്രൈവറായും പോകാറുണ്ട്. വ്യാഴാഴ്ച രാത്രി 9.45 മണിയോടെ വീട്ടിലെത്തിയ ശേഷം ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വര്‍ക്ക്ഷോപ്പിന് സമീപത്തെ ഓടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ രതീഷിനെ കാണപ്പെട്ടത്. ആള്‍ക്കാരെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

അതേ സമയം രതീഷിന്റെ വര്‍ക്ക്ഷോപ്പിന് സമീപത്ത് സ്‌കൂട്ടര്‍ ചെരിഞ്ഞു വീണ നിലയിലും കണ്ടെത്തി. സ്‌കൂട്ടര്‍ നിര്‍ത്തിയിടുന്നതിനിടയില്‍ കാല്‍ തെന്നി ഓവുചാലില്‍ തലയിടിച്ചു വീണതായിരിക്കുമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്തു. രവീന്ദ്രന്‍ നായര്‍-ബാലാമണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നിമിത. ഏകമകന്‍: അനയ്. സഹോദരങ്ങള്‍: ദീപ, ശോഭ


.

Previous Post Next Post
Kasaragod Today
Kasaragod Today