ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യിത്ത് ഖബറടക്കി

 കാസർകോട് :ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബിഫാം വിദ്യാര്‍ത്ഥി മുഹമ്മദ് തസ്‌നിമിൻ്റെ മയ്യത്ത് ബെണ്ടിച്ചാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



തസ്‌നിമിന്റെ സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധിപേര്‍ സന്നിഹിതരായിരുന്നു.


ചട്ടഞ്ചാല്‍, ബെണ്ടിച്ചാലിലെ ഗഫൂറിന്റെയും സഫിയയുടെയും മകനും മംഗളൂരു പി.എ കോളജില്‍ ബിഫാം വിദ്യാര്‍ത്ഥിയുമാണ് മുഹമ്മദ് തസ്‌നിം(20). ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബെണ്ടിച്ചാലിലെ ഷെഫീഖ്(20), എതിര്‍ ബൈക്ക് യാത്രക്കാരന്‍ ചട്ടഞ്ചാല്‍ കുന്നാറയിലെ അഷ്ഫാദ് (22) എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെ ചട്ടഞ്ചാല്‍ പള്ളിക്ക് മുന്‍വശമായിരുന്നു അപകടം. തസ്‌നിമും ഷെഫീഖും ബൈക്കില്‍ ബെണ്ടിച്ചാലിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന അഷ്ഫാദ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ മൂവരെയും പരിസരവാസികള്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും തസ്‌നീം അപ്പോഴേക്കും മരണപ്പെട്ടു. മറ്റുള്ളവരെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.


കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ

പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണ് തസ്‌നിമിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.

മേല്‍പറമ്ബ് പൊലീസ് ഇന്‍ക്വസ്റ്


റ് നടത്തി.

Previous Post Next Post
Kasaragod Today
Kasaragod Today