ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസത്തിനെത്തിയ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്: പതിനഞ്ച് ദിവസം മുമ്പ് നായന്മാര്‍മൂലയിലെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസത്തിനെത്തിയ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ്, കണ്ണോജയിലെ രാമകൃഷ്ണയുടെ മകന്‍ രാജീവ് കുമാര്‍(32)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങളായി കാസര്‍കോട്ട് ടൈല്‍സ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രാജീവ് കുമാര്‍ രണ്ടാഴ്ച മുമ്പാണ് നായന്മാര്‍മൂലയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയത്. രാജീവ് കുമാര്‍ എന്തിനാണ് ജീവനൊടുക്കിയതെന്ന് വ്യക്തമല്ല. ഇന്നലെ ജോലിക്ക് പോകാത്തതിനെത്തുടര്‍ന്ന് സഹതൊഴിലാളികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്.

പൂജയാണ് രാജീവ് കുമാറിന്റെ ഭാര്യ. ഒരു കുട്ടിയുണ്ട്. സഹോദരന്‍ അര്‍പ്പിത്


.

Previous Post Next Post
Kasaragod Today
Kasaragod Today