മുള്ളേരിയ: ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരണപ്പെട്ടു. ബെള്ളൂര്‍ സബ്രക്കജ ദേവറഗുട്ടുവിലെ ഗംഗാധര റൈ (78) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഗംഗാധരറൈ ഭക്ഷണം കഴിച്ചശേഷം കസേരയില്‍ ഇരുന്ന് വിശ്രമിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. കസേരയില്‍ നിന്ന് തെറിച്ച് താഴെ വീഴുകയായിരുന്നു.
ഉടന്‍ തന്നെ മുള്ളേരിയ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീടിന്റെ വയറിംഗ് കത്തിനശിച്ചു. ബള്‍ബുകളും വൈദ്യുതി ഉപകരണങ്ങളും പൊട്ടിത്തെറിച്ചു. ഭാര്യ: ബേബി. മക്കള്‍: ശ്രീനിവാസ, സുജാത, സുപ്രിയ. ജഗന്നാഥ റൈ ഏക സഹോദരനാണ്.
ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റ
ി.