കാസർകോട്: മരുന്നു വാങ്ങാൻ വീട്ടിൽ നിന്നിറങ്ങി കാണാതായ നാരമ്പാടി സ്വദേശിനി ലീലാവതി (60) യുടെ മൃതദേഹം കുമ്പള പുഴയിൽ കണ്ടെത്തി. വ്യാഴാഴ്ച സന്ധ്യയോടെയാണ് മൃതദേഹം കുമ്പള പുഴയിലെ പാലത്തിനടുത്ത് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. പിന്നീട് കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ ലീലാവതി നേരം വൈകിയിട്ടും വീട്ടിൽ തിരിച്ചെ ത്താത്തതിനെ തുടർന്ന് മകൻ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓട്ടോയിൽ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രം അടുത്തേക്ക് പോയതായി കണ്ടെത്തിയിരുന്നു. അവിവാഹിതനായ മൂത്ത മകനോടൊപ്പം ആയിരുന്നു ലീലാവതിയുടെ താമസം. ഇളയ രണ്ടു ആൺമക്കൾ വിവാഹിതരായി വേറെ വീടുകളിലാണ് താമസം.
വീട്ടമ്മയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി
mynews
0