കാസർകോട് ജില്ലയിൽ പലയിടങ്ങളിലും ഇടിയോട് കൂടി കനത്ത മഴ പെയ്തത് ഉഷ്ണത്തിൽ വലയുന്ന നജനങ്ങൾക്ക് ആശ്വാസമായി
വരും ദിവസങ്ങളിലും മഴയുണ്ടാകും,
മലപ്പുറം, വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയും ഇടുക്കിയില്‍ വെള്ളിയാഴ്ചയും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ പെയ്ത മഴയെത്തുടര്‍ന്ന് ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു.
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നാട്ടുകാര്‍
നേരത്തേ പ്രക്ഷോഭത്തിലായിരുന്നു. മുന്നറിയിപ്പ് വക വെക്കാതെ അധികൃതര്‍ പണി തുടരുകയായിരുന്നു. നേരെത്തെ ഉണ്ടായ ഓവ്ചാല്‍ ഇല്ലാതായി. പുതിയത് ഉണ്ടാക്കിയിട്ടുമില്ല. റീജിയണല്‍ ഓഫിസറെയും പ്രൊജക്റ്റ് ഡയറക്ടറെയും എം എല്‍ എ യുടെ നേതൃത്വത്തില്‍ നേരിട്ട് കണ്ട് പറഞ്ഞിട്ടും പരാതികള്‍ പരിഹരിക്കാതെ കിടക്കുകയാണ്. ചര്‍ച്ചയെ തുടര്‍ന്ന് പണി നിറുത്തിയെങ്കിലും പരിഹാര നടപടികള്‍ ആയിട്ടില്ല. ചെര്‍ക്കള ടൗണ്‍ പൂര്‍ണ്ണമായും ഒന്നര മീറ്റര്‍ താഴ്ത്തുക എന്നതായിരുന്നു ഹൈവേ അധികൃതരുടെ ആദ്യ തീരുമാനം. കുഴിച്ചെടുത്ത നൂറ് മീറ്റര്‍ പിന്നീട് മണ്ണിട്ട് നീര്‍ത്തി ടാറിട്ട് നന്നാക്കിയിരുന്നു. അതിനടിയില്‍ ആണ് നേരെത്തെ ഉണ്ടായിരുന്ന 2 മീറ്റര്‍ വ്യാപ്തി ഉള്ള ഓവ്ചാല്‍ അരമീറ്റര്‍ വ്യാപ്തിയുള്ളതാക്കാന്‍ നീക്കം നടന്നത്. അതിനെതിര നാട്ടുകാര്‍ രണ്ട് മാസം മുമ്പ് സൂചനാ സമരം നടത്തിയിരുന്നു.
ഉയര്‍ന്ന താപനില കണക്കിലെടുത്ത് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളം, തമിഴ്‌നാട് തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രതപാലിക്കണം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത
ഒഴിവാക്കാം.