കാസര്‍കോട്: പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ആദൂര്‍ മഞ്ഞംപ്പാറ സ്വദേശി താമസിക്കുന്ന ഇല്യാസാ(31)ണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് ആറരയോടെ മഞ്ഞമ്പാറ മേത്തുങ്കാല്‍ കടവിലാണ് സംഭവം. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ടീം എട്ടരയോടെ മൃതദേഹം പുറത്തെടുത്തു. പിന്നീട് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മഞ്ഞമ്പാറയിലെ മുഹമ്മദിന്റെയും ദൈനബിയുടെയും മകനാണ്. സഹോദരങ്ങള്‍: നാസര്‍, റസാഖ്, ലത്തീഫ് സഖാഫി, സാജിദ് സഖാഫി, ഫൗസിയ, നൂറുജാബി, ഖൈറുന്നീസ, മിസിരിയ.
പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
mynews
0