കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ കഞ്ചാവ് വേട്ട. 1.6 കിലോ കഞ്ചാവുമായി കാസര്‍കോട് ബേഡകം സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ബേഡഡുക്ക, തോര്‍ക്കുളം വീട്ടില്‍ സഹദ് മുഹമ്മദ് മൊയ്തീന്‍ (21), മലപ്പുറം, പൊന്നാനി, തവന്നൂര്‍, കടക്കശ്ശേരി, അമ്മയത്ത് വീട്ടില്‍ മുഹമ്മദ് ആഷിഖ് (21) എന്നിവരെയാണ് എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കലൂര്‍, കൃഷ്ണമേനോന്‍ റോഡിലെ എ.ജെ റസിഡന്‍സി ലോഡ്ജിന്റെ 310-ാം നമ്പര്‍ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്നാണ് സഹദ് മുഹമ്മദ് മൊയ്തീനെയും മുഹമ്മദ് ആഷിഖിനെയും അറസ്റ്റ് ചെയ്തത്.
കാസര്‍കോട്ട് നിന്ന് വാഹനങ്ങളില്‍ കഞ്ചാവ് കയറ്റിക്കൊണ്ടുവന്ന് കലൂര്‍, ഇടപ്പിള്ളി, പാലാരിവട്ടം ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും വില്‍പ്പന നടത്തുന്നവരാണ് അറസ്റ്റിലായതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ആറു മാസം മുമ്പാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. എക്സൈസ് സംഘത്തില്‍ അസി.ഇന്‍സ്പെക്ടര്‍ രാജീവ്, പ്രിവന്റീവ് ഓഫീസര്‍ ജിനീഷ്, അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, മഹേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഷ, സരിത, റാണി എന്നിവരും ഉണ്ടായിരുന്നു.
ബേഡഡുക്ക സ്വദേശിയായ സഹദ് മുഹമ്മദ് മൊയ്തീന്‍ എറണാകുളത്ത് ബിസിനസ് എന്നാണ് നാട്ടില്‍ പറഞ്ഞിരുന്നത്. ഒന്നരവര്‍ഷം മുമ്പ് നാട്ടിലെത്തി മടങ്ങിയ ഇയാളുമായി നാട്ടുകാര്‍ക്ക് വലിയ ബന്ധമൊന്നുമില്
ല.