കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മേല്‍ പറമ്പ് പൊലീസ് മൂന്നു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുത്തച്ഛന്‍, പിതൃ സഹോദരന്‍, പിതൃ സഹോദരന്റെ മകന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇപ്പോള്‍ താമസക്കാരിയായ പെണ്‍കുട്ടി മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു വരുന്നതിനിടയിലായിരുന്നു പീഡനം നടന്നതെന്നു പരാതിയില്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പു നടന്ന പീഡനം സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവന്നത്. തുടര്‍ന്നാണ് കേസെടുത്തത്
പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുത്തച്ഛന്‍, പിതൃ സഹോദരന്‍, പിതൃ സഹോദരന്റെ മകന്‍ എന്നിവര്‍ക്കെതിരെ കേസ്
mynews
0