കാസര്‍കോട്: കര്‍ണ്ണാടക ബസില്‍ കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന 30 കിലോ ചന്ദനം മഞ്ചേശ്വരം എക്്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിച്ചു. ചന്ദനത്തിന്റെ ഉടമ ആദൂര്‍ കുണ്ടാറിലെ ഷംസുദ്ദീ(38)നെ എക്്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇയാളെയും ചന്ദനവും ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.
മംഗലാപുരത്തു നിന്നു കാസര്‍കോട്ടേക്ക് കൊണ്ടുവരികയായിരുന്ന ചന്ദനം ചാക്കില്‍കെട്ടി സീറ്റിനടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ശ്രീകാന്ത്, അമല്‍ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു
.