നീലേശ്വരം: ചിറപ്പുറം സ്വദേശി ദുബൈയില്‍ അന്തരിച്ചു.ആലിന്‍ കീഴിലെ സ്വകാര്യ ബീഡി കോണ്‍ട്രാക്ടര്‍ കുഞ്ഞഹമ്മദ്- ദൈനബി ദമ്പതികളുടെ മകന്‍ അഷറഫ് (50) ആണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. നേരത്തെ നീലേശ്വരത്തും ചിറപ്പുറത്തും ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്ന അഷറഫ് പിന്നീടാണ് ഗള്‍ഫിലേക്ക് പോയത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൂത്തമകന്‍ അഷറഫിനോടൊപ്പം ദുബൈയിലാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.