കെഎസ്ഇബി ജീവനക്കാരനെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്: കെഎസ്ഇബി താല്‍ക്കാലിക ഡ്രൈവറെ പാലക്കുന്നിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലന്തട്ട സ്വദേശി മേച്ചേരി വീട്ടില്‍ കെ ഭാസ്‌കര(60)നാണ് മരിച്ചത്. കാങ്കോല്‍ കെഎസ്ഇബി ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ലോഡ്ജ് മുറിയില്‍ മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം ആണ് മുറിയെടുത്തത്. ഉച്ചയായിട്ടും വാതില്‍ തുറക്കാത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു. കയ്യൂര്‍ പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. മേച്ചരി വീട്ടില്‍ കാര്‍ത്യായനിയാണ് മാതാവ്. ഭാനുവാണ് ഭാര്യ. ബബിത, ബൈജു എന്നിവര്‍ മക്കളാണ്.


Previous Post Next Post
Kasaragod Today
Kasaragod Today