കാസര്‍കോട്: കമ്പ്യൂട്ടര്‍ ക്ലാസിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതിന് ശേഷം കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. തളങ്കര, ബാങ്കോട്ട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ മകളായ ശരണ്യ(21)യാണ് ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാസര്‍കോട് പൊലീസിന്റെ പിടിയിലായത്. കൂടെ യാത്ര ചെയ്തിരുന്ന ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും കാസര്‍കോട്ടെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ദിവസമാണ് ശരണ്യയെ കാണാതായത്. വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഫോണില്‍ വീട്ടുകാര്‍ ബന്ധപ്പെട്ടുവെങ്കിലും സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ട്രെയിനില്‍ കണ്ടെത്തിയത
്.