കാറില്‍ കടത്തുകയായിരുന്ന 8.73 ഗ്രാം എം.ഡി.എം.യുമായി യുവാവ് അറസ്റ്റില്‍

 കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 8.73 ഗ്രാം എം.ഡി.എം.യുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട്, അണങ്കൂര്‍, ടിവി സ്‌റ്റേഷന്‍ റോഡില്‍ താമസിക്കുന്ന അഹമ്മദ് കബീര്‍ (25) ആണ് പൊലീസിന്റെ പിടിയിലായത്. കാസര്‍കോട് ഡെപ്യൂട്ടി എക്്‌സൈസ് കമ്മീഷണര്‍ പി.കെ ജയരാജിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എക്്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ബുധനാഴ്ച നെല്ലിക്കട്ട ടൗണില്‍ വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തിയാണ് മയക്കുമരുന്നുമായി അഹമ്മദ് കബീറിനെ അറസ്റ്റ് ചെയ്തത്. എക്്‌സൈസ് സംഘത്തില്‍ അസി.എക്്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.വി രാജീവന്‍, സിവില്‍ എക്്‌സൈസ് ഓഫീസര്‍മാരായ ബാബു രാജേഷ്, കണ്ണന്‍ കുഞ്ഞി, ഡ്രൈവര്‍ സുമോദ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today