പോപ്പുലര്‍ ഫ്രണ്ട് കേസില്‍ കാസർകോട് സ്വദേശി ഉൾപ്പെടെ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

 കൊച്ചി : ഹൈക്കോടതി 17 പേർക്ക്നി രോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം അനുവദിച്ചു.


അതോടൊപ്പം 9 പേരുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ജാമ്യം നിഷേധിച്ചത് കരമന അഷറഫ് തങ്ങള്‍ ഉള്‍പ്പെടെയുള്ള പി എഫ് ഐ സംസ്ഥാന നേതാക്കള്‍ക്കാണ്. കർശന ഉപാധികളോടയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസൻ്റെ കൊലപാതക കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെയാണിത്. ജാമ്യം അനുവദിച്ചിരിക്കുന്ന പ്രധാന വ്യവസ്ഥകള്‍ ഒരു മൊബൈല്‍ നമ്ബർ മാത്രമേ ഉപയോഗിക്കാവൂ, ഈ നമ്ബർ ദേശീയ ദേശീയ അന്വേഷണ ഏജൻസിയെ അറിയിക്കണം, മൊബൈലിലെ ലൊക്കേഷൻ സെറ്റിങ് എപ്പോഴും ഓണാക്കി ഇടണം, ജാമ്യം നേടിയവരുടെ ലൊക്കേഷൻ എപ്പോഴും എൻ ഐ എയ്ക്ക് തിരിച്ചറിയാനാകണം, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ എല്ലാ ആഴ്ചയും എത്തണം, രാജ്യം വിട്ടുപോകരുത് എന്നിവയാണ്. ഉപാധികളോടെ കാസർകോട് സ്വദേശി ഉൾപ്പെടെ 17 പേരുടെ ഹർജി അംഗീകരിച്ചത് എൻ ഐ എയുടെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന വാദം തളളിയാണ് വിധി 


്.

Previous Post Next Post
Kasaragod Today
Kasaragod Today