മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ മറിഞ്ഞുവീണ് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

 ബന്തടുക്ക: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ മറിഞ്ഞുവീണ് അടിയില്‍പ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ മരിച്ചു. ബന്തടുക്കയില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്റെയും കോണ്‍ഗ്രസ് നേതാവ് പരേതനായ ബണ്ടങ്കൈ ചന്ദ്രന്റെയും മകന്‍ പ്രീതം ലാല്‍ ചന്ദ് (22 )ആണ് മരിച്ചത്. പടുപ്പിലുള്ള മുത്തശ്ശി സിസിലി തോമസിന്റെ വീട്ടുപറമ്പിലാണ് അപകടമുണ്ടായത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഹിറ്റാച്ചി വാഹനം കഴുകുന്നതിനിടെ മറിഞ്ഞു വീഴുകയായിരുന്നു. വാഹനത്തനടിയില്‍ പെട്ട പ്രീതംലാല്‍ ചന്ദിന്റെ കഴുത്തില്‍ ഹിറ്റാച്ചിയുടെ ഭാഗങ്ങള്‍ പതിക്കുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗളൂരുവില്‍ ബിരുദ പഠനം കഴിഞ്ഞ പ്രീതംലാല്‍ സഹോദരന്‍ ഗൗതംലാല്‍ ചന്ദിനെ മണ്ണുമാന്തി യന്ത്ര ജോലിക്ക് സഹായിക്കുകയായിരുന്നു.

മൃതദേഹം താലൂക്ക് ആസ്പത്രിയില്‍


.

Previous Post Next Post
Kasaragod Today
Kasaragod Today