കാസര്‍കോട്: കഞ്ചാവ് കൈമാറാന്‍ എത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍, മാടായി, പുതിയങ്ങാടിയിലെ മുഹമ്മദ് അനസി(24)നെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ അനൂപ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി 7.15ന് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റില്‍
വച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 970 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
മുഹമ്മദ് അനസ് കാസര്‍കോട്ടെ ഒരാള്‍ക്ക് കഞ്ചാവു കൈമാറാന്‍ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞ
ു.