കാസര്‍കോട്: വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. ഉപ്പള മണിമുണ്ട പള്ളിക്ക് സമീപത്തെ മുഹമ്മദ് അര്‍ഷാദ്(50) ആണ് എക്‌സൈസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉപ്പളയില്‍ റെയ്ഡ് നടത്തിവരികയായിരുന്നു. അര്‍ഷാദിന്റെ കയ്യില്‍ നിന്നും 530 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു. അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫസര്‍മാരായ സിവില്‍ എക്‌സൈസ് ഓഫിസിര്‍ അഖിലേഷ്, ഇന്ദിര, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് രമേശന്‍, പ്രിവന്റീവ് ഓഫിസര്‍ മനസ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരാണ് റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നത്