ബോവിക്കാനം സ്‌കൂളിലെ തീവെപ്പ്; പൊലീസ് കേസെടുത്തു

 കാസര്‍കോട്: ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യദ്രോഹികള്‍ നടത്തിയ കൊള്ളിവെപ്പു സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പ്രീപ്രൈമറി വിഭാഗത്തില്‍ ഉണ്ടായ അക്രമം തിങ്കളാഴ്ച രാവിലെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, 200 ല്‍പ്പരം പുസ്തകങ്ങള്‍, ക്രയോണ്‍ പെന്‍സിലുകള്‍ എന്നിവയാണ് കത്തി നശിച്ചത്. ഇതേ സ്‌കൂളില്‍ നേരത്തെയും സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം ഉണ്ടായിരുന്നു. വീണ്ടും അതിക്രമം ഉണ്ടായതോടെ അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today