കാസര്‍കോട്: വിവാഹമോചനത്തിന് കേസു കൊടുക്കാന്‍ സമീപിച്ച ഭര്‍തൃമതിയെ വക്കീല്‍ ബലാത്സംഗം ചെയ്തതായി പരാതി.
കാസര്‍കോട് തായലങ്ങാടിയിലെ ഒരു ഫ്‌ളാറ്റിലെ താമസക്കാരിയായിരുന്ന യുവതിയാണ് വക്കീലിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് വക്കീലിനെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് സ്വദേശിയും മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ യുവതിയുടെ ഭര്‍ത്താവ് വിവാഹശേഷം ജോലിക്കായി വിദേശത്തു പോവുന്നതിന് തൊട്ടു മുമ്പാണ് യുവതിക്കു ഫ്‌ളാറ്റില്‍ താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നതെന്ന് പറയുന്നു. അതിനു ശേഷം ഭര്‍ത്താവും യുവതിയുമായി അഭിപ്രായഭിന്നത ഉടലെടുത്തുവത്രെ. അതിനെത്തുടര്‍ന്നാണ് വിവാഹമോചനത്തിന് യുവതി വക്കീലിനെ സമീപിച്ചത്. അതിന് ശേഷം കേസ് സംബന്ധമായ വിവരങ്ങള്‍ ആരായുന്നതിന് ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു. അതിനിടയില്‍ വക്കീല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനം ആരംഭിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. പിന്നീട് വക്കീലിന്റെ നിയന്ത്രണത്തില്‍ യുവതിക്ക് മറ്റൊരു താമസസ്ഥലം ഏര്‍പ്പെടുത്തുകയും നിരന്തരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നുവത്രെ. ഇക്കാര്യം ബാര്‍ അസോസിയേഷനിലും യുവതി പരാതിപ്പെട്ടിരുന്നതായി പറയുന്ന
ു.