വ്യാപാര സ്ഥാപനങ്ങളിലെ കവർച്ച,മോഷ്ടാക്കളുടെ CCTV ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

 കാസറഗോഡ്. സൂപ്പർ മാർക്കറ്റും ഇലക്ട്രോണിക്സ് കടയും കുത്തിതുറന്ന് മോഷ്ടാക്കൾ ഒന്നേകാൽ ലക്ഷം രൂപയോളം കവർന്നു. മോഷ്ടാക്കളായ മൂന്നം‌ഗസംഘത്തിൻ്റെ ദൃശ്യം ലഭിച്ചു.റെയിൽവേ സ്റ്റേഷൻ റോഡിൽ തായലങ്ങാടിയിലെ ചില്ലീസ് ഹൈപ്പർമാർക്കറ്റിലും കറന്തക്കാട്ടെ സിറ്റി കൂൾ ഇലക്ട്രോണിക്സ് ഷോപ്പിലുമാണ് കവർച്ച. സൂപ്പർ മാർക്കറ്റിൻ്റെ ഷട്ടറി ൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ഓഫീസ് ക്യാബിനിലെ ബോക്സിൽ സൂക്ഷിച്ച 55,000 രൂപ കവർന്നു. ഉടമ തളങ്കര ഓണംമൂലയിലെ കെ.എം. മുഹമ്മദ് ഷമീർ പോലീസിൽ പരാതി നൽകി. കുഡ്‌ലു കമ്പാറിലെ നിസാർ മൻസിലിലെ അബ്ദുൾ നിസാറിൻ്റെ ഉടമസ്ഥതയിലുള്ള

കറന്തക്കാട്ടെ സിറ്റികൂൾ ഇലക്ട്രോണിക്സിൻ്റെ ഷട്ടർ തകർത്ത് കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 40,000രൂപയും 10,000 രൂപ വിലവരുന്ന മിക്സിയും കടത്തികൊണ്ടു പോയി. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം അന്വേഷണം തുടങ്ങി. അതേ സമയം തൊട്ടടുത്ത കുട്ടികളുടെ വസ്ത്രവ്യാപാര സ്ഥാപനമായ ബേബി ക്യൂ നിലും അജ് വഷോപ്പിലും കവർച്ച ശ്രമം നടന്നിരുന്നു


.

Previous Post Next Post
Kasaragod Today
Kasaragod Today