കാസര്‍കോട്: ഭര്‍ത്താവിന്റെ വിയോഗത്തെത്തുടര്‍ന്ന് മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ഭാര്യ അമിതമായി പ്രഷര്‍, ഷുഗര്‍ ഗുളികകള്‍ കഴിച്ച് മരിച്ചു. എടനീരിലെ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (49)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഒരു വര്‍ഷം മുമ്പാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരിച്ചത്. അതിന് ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ ലക്ഷ്മി കുറച്ച് കാലമായി എടനീരിലെ ഒരു ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറിയതായി ബന്ധുക്കള്‍ പറഞ്ഞു. അതിന് ശേഷം കൂലിപ്പണിയെടുത്ത് വരികയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം ലക്ഷ്മിയെ അവശനിലയില്‍ കണ്ടെത്തിയ സഹോദരന്റെ ഭാര്യ ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഷുഗര്‍, പ്രഷര്‍ എന്നിവക്കുള്ള ഗുളികകള്‍ അമിതമായി കഴിച്ചതാണ് ഛര്‍ദ്ദിക്കും അവശതക്കും കാരണമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സക്കിടയില്‍ വ്യാഴാഴ്ച മരണം സംഭവിച്ചു.
സഹോദരങ്ങള്‍: ജനാര്‍ദ്ദന, ജഗന്നാഥ, ഗോപാലകൃഷ്ണ, സീതാലക്ഷ്മി, മാല
തി.