കാസര്‍കോട്: അടിപിടിക്കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മധൂര്‍, ബിലാല്‍ നഗര്‍ സ്വദേശിയായ മന്‍സൂര്‍ (24) ആണ് പിടിയിലായത്. 2018ല്‍ വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസിലെ പ്രതിയാണ് ഇയാള്‍. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്ന ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് പൊലീസ് എല്ലാ വിമാനത്താവളങ്ങളിലേക്കും അയച്ചു കൊടുത്തിരുന്നു. മടക്ക യാത്രക്കിടയിലാണ് മന്‍സൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.
അടിപിടിക്കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി വിമാനത്താവളത്തില്‍ അറസ്റ്റില്‍
mynews
0