കാസര്‍കോട്: പ്രതിശ്രുത വധുവിനെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ട്യത്തടുക്ക, പാടലടുക്കയിലെ പരേതനായ മഞ്ഞനാടി മൊയ്തീന്‍ കുഞ്ഞിയുടെ മകള്‍ ഫാത്തിമത്ത് അല്‍ഫീന (23)യാണ് മരിച്ചത്. പള്ളത്തടുക്ക സ്വദേശിയായ ഒരു യുവാവുമായി അല്‍ഫീനയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2024ഡിസംബര്‍ മാസത്തില്‍ കല്യാണം നടത്താനായിരുന്നു ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് അല്‍ഫീനയെ ചൊവ്വാഴ്ച വൈകുന്നേരം ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം ബന്ധുവീടുകളിലും മറ്റും പോയി തിരിച്ചെത്തിയ ഫാത്തിമത്ത് അല്‍ഫീന കിടപ്പുമുറിയിലേക്കു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് തട്ടിവിളിച്ചുവെങ്കിലും തുറന്നില്ല. ബലം പ്രയോഗിച്ച് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്നു വ്യക്തമല്ല. ബദിയഡുക്ക പൊലീസ് കേസെടുത്തു.
മാതാവ്: ഉമ്മു അലീമ. സഹോദരങ്ങള്‍: നിസാര്‍, ഉനൈസ്, നൗഫല്‍, ആപ്പു
.